കേരളം

kerala

ETV Bharat / state

കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദർശനം: പത്തനംതിട്ടയില്‍ 47കാരന്‍ അറസ്റ്റില്‍ - നഗ്‌നത പ്രദര്‍ശനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ കോന്നി വകയാര്‍ സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കോട്ടയം വല്ലൂർപ്പാടത്ത് വച്ചാണ് ഇയാൾ പെൺകുട്ടികൾക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയത്

Showing nudity to children pathanamthitta  Pathanthitta POCSO case  POCSO  Showing nudity to children  കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദർശനം  പത്തനംതിട്ട പോക്‌സോ കേസ്  നഗ്‌നത പ്രദര്‍ശനം  പോക്സോ
കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദർശനം ; പത്തനംതിട്ടയില്‍ 47കാരന്‍ അറസ്റ്റില്‍

By

Published : Aug 7, 2022, 1:30 PM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയ 47കാരനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്‌തു. കോന്നി വകയാർ എട്ടാം കുറ്റിയിൽ മേഘാഭവനം വീട്ടിൽ സുരേഷ് ആണ് പിടിയിലായത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.15 ന് കോട്ടയം വല്ലൂർപ്പാടത്ത് വച്ചാണ് ഇയാൾ പെൺകുട്ടികൾക്ക് നേരേ നഗ്‌നത പ്രദർശനം നടത്തിയത്.

ഒരു കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. ഇന്നലെ(06.08.2022) രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്‌പെക്‌ടര്‍ ആര്‍. രതീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details