കേരളം

kerala

ETV Bharat / state

വ്യാപാരി കൊല്ലപ്പെട്ടു; പണവും സ്വര്‍ണവും കൊള്ളയടിച്ച് മോഷ്‌ടാക്കള്‍ - കടമുറിയിലെ കൊലപാതകം

Shop Owner Murder Case:സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല, കൊല്ലപ്പെട്ടത് 73 കാരന്‍ ജോര്‍ജ് ഉണ്ണുണ്ണി.

pta murder  Shop Owner Murder  കടമുറിയിലെ കൊലപാതകം  വയോധികനെ കൊന്ന് കൊള്ള
Shop Owner Murder Case Pathanamthitta

By ETV Bharat Kerala Team

Published : Dec 30, 2023, 9:57 PM IST

പത്തനംതിട്ട:പത്തനംതിട്ട മൈലപ്രയിൽ വയോധികനായ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി(Shop Owner Murder Case Pathanamthitta). വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണ്ണവും പണവും നഷ്ടമായി. നടന്നത് ക്രൂരമായ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

മൈലപ്ര സ്വദേശി ജോര്‍ജ് ഉണ്ണൂണ്ണി (73) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിലെ സി സി ടി വി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ പലചരക്കും കാര്‍ഷികോപകരണങ്ങളും പഴങ്ങളും ഉൾപ്പെടെ വില്‍ക്കുന്ന സ്വന്തം കടയിലാണ് ക്രൂരത അരങ്ങേറിയത്. ഇന്ന് (ഡിസം 30 ) ഉച്ചകഴിഞ്ഞ് ആയിരിക്കാം മോഷണവും കൊലപാതകവും നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

സ്വർണ്ണവും കടയിലുണ്ടായിരുന്ന പണവും നഷ്ടമായി. മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജിന്‍റെ പിതാവാണ് മരിച്ച ജോര്‍ജ്. ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കൊച്ചുമകൻ വൈകിട്ട് എത്തുമ്പോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും കടയ്ക്കുള്ളിൽ മൃതദേഹം കാണപ്പെട്ടത്. കടയിലെ സാധനങ്ങള്‍ പുറത്തേക്ക് ഇറക്കി വച്ചിരിക്കുന്നതിനാൽ കടയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറത്തു നിന്ന് നോക്കിയാല്‍ കാണാൻ കഴിയില്ല.സംഭവത്തിൽ അസ്വാഭിക മരണത്തിനും മോഷണത്തിനും കേസെടുത്ത പൊലീസ് കുറ്റവാളിയാണെങ്കിലും കുള്ളവാളികളാണെങ്കിലും ഉടന്‍ പിടികൂടുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

ABOUT THE AUTHOR

...view details