കേരളം

kerala

ETV Bharat / state

കൊവിഡ് സുരക്ഷ; ഓട്ടോറിക്ഷകളിൽ ഷീല്‍ഡ് സ്ഥാപിക്കും - പത്തനംതിട്ട കലക്ടര്‍

എ.ഡി.എം അലക്സ് പി തോമസിന്‍റെ അധ്യക്ഷതയിൽ കലക്ടേറ്റിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

Shield  autorickshaws  ഓട്ടോറിക്ഷ  കൊവിഡ്  കൊവിഡ് സുരക്ഷ  ട്രേഡ് യൂണിയന്‍  പത്തനംതിട്ട കലക്ടര്‍  എ.ഡി.എം അലക്സ് പി തോമസ്
ഓട്ടോറിക്ഷകളിൽ ഷീല്‍ഡ് സ്ഥാപിക്കും

By

Published : Jul 3, 2020, 9:44 PM IST

പത്തനംതിട്ട: കൊവിഡ് സുരക്ഷയുടെ ഭാഗമായി ജില്ലയിലെ ഓട്ടോറിക്ഷകളിൽ ഡ്രൈവറെയും യാത്രക്കാരെയും വേർതിരിക്കുന്ന സുതാര്യ ഷീൽഡുകൾ സ്ഥാപിക്കും. എ.ഡി.എം അലക്സ് പി തോമസിന്‍റെ അധ്യക്ഷതയിൽ കലക്ടേറ്റിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

യാത്രക്കാരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താൻ രജിസ്റ്റർ സൂക്ഷിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എ.എൽ ഷീജ ട്രേഡ് യൂണിയൻ നേതാക്കളായ കെ അനിൽകുമാർ, അഡ്വ അബ്ദുൾ മനാഫ്, പി.കെ ഗോപി തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details