പത്തനംതിട്ട: സ്വന്തമായി 16 സെന്‍റ് സ്ഥലമുണ്ടെങ്കിലും സാമ്പത്തിക പരാധീനതയില്‍ സ്വന്തം വീടെന്ന സ്വപ്നം ഷീബയ്ക്കും കുടുംബത്തിനും പൂർത്തിയാക്കാനായിരുന്നില്ല. പ്ലാന്‍റേറേഷൻ കോർപ്പറേഷനിലെ കോട്ടേഴ്സിലെ ഒറ്റമുറിയിൽ ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ഡോ.എംഎസ് സുനില്‍ വീടുവെച്ചു നല്‍കാം എന്ന് വാഗ്ദാനം ചെയ്തത്. അവിടെയാണ് കലഞ്ഞൂർ പൂതങ്കര സ്വദേശിനി ഷീബയും കുടുംബവും ജീവിതത്തിലെ നന്മ എന്താണെന്ന് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത്.
ജീവിത പ്രാരാബ്ദത്തിലും നന്മയുടെ ആൾരൂപമായി ഷീബയും കുടുംബവും - ഇഷ്ട ദാനം
ഷീബയുടെ ഭർത്താവ് മുരുകനും പ്ലസ് വൺ വിദ്യാർഥി മകൻ വിഷ്ണുവിനും ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാനില്ല എന്നറിയിച്ചതോടെ മൂന്ന് നിരാലംബ കുടുംബങ്ങൾക്ക് കൂടി ഇവിടെ വീടൊരുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സ്വന്തമായുള്ള 16 സെന്‍റില്‍ വീട് വയ്ക്കുന്ന സ്ഥലത്തില്‍ നിന്ന് ബാക്കിയുള്ള ഒമ്പത് സെന്‍റ് സ്ഥലം ഭൂരഹിതരായ കുടുംബങ്ങൾക്ക് നൽകാൻ തയ്യാറാണെന്ന് ഷീബ സുനില്‍ ടീച്ചറെ അറിയിച്ചു. എന്നാൽ കുടുംബവുമായി ഒന്നുകൂടി ആലോചിക്കാൻ സുനിൽ ടീച്ചർ നിർദ്ദേശിച്ചു. ഷീബയുടെ ഭർത്താവ് മുരുകനും പ്ലസ് വൺ വിദ്യാർഥി മകൻ വിഷ്ണുവിനും ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാനില്ല എന്നറിയിച്ചതോടെ മൂന്ന് നിരാലംബ കുടുംബങ്ങൾക്ക് കൂടി ഇവിടെ വീടൊരുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പ്ലാന്‍റേറേഷൻ കോർപ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനായ മുരുകൻ ഒരു വർഷം മുൻപ് ജോലിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പ്രസവ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഷീബയും രോഗബാധിതയാണ്. സ്വന്തമായി വീടില്ലാത്തവരുടെ വിഷമങ്ങൾ അനുഭവിച്ചറിഞ്ഞ തങ്ങൾക്ക് അത്തരം വിഷമം അനുഭവിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് കൂടി വീട് ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷീബ പറഞ്ഞു. ഷീബയുടെയും കുടുംബത്തിന്‍റെയും ഭൂമി ദാനം സമാനതകളില്ലാത്തതാണെന്ന് സുനിൽ ടീച്ചർ പറഞ്ഞു.