പത്തനംതിട്ട:വീട്ടിൽ അതിക്രമിച്ചുകയറി പതിമൂന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്‌കനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്‌തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് സ്വദേശി ജെയിംസ് ജോൺ(55) ആണ് തിങ്കളാഴ്‌ച(15.08.2022) പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തും, ഈ വീടുമായി അടുത്ത് സഹകരിക്കുന്നയാളുമാണ്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അതിക്രമം നടന്നത്. വീടിനുള്ളിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി വിവരം അറിഞ്ഞ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്‌തു.