കേരളം

kerala

By

Published : May 17, 2021, 6:28 AM IST

ETV Bharat / state

പത്തനംതിട്ടയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

നാലു താലൂക്കുകളിലായി 123 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പ്  ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി  123 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ  പത്തനംതിട്ടയിൽ 123 പേർ ക്യാമ്പിൽ  നാലു താലൂക്കുകളിലായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ  മലപ്പള്ളിയിൽ രോഗലക്ഷണമുള്ള കൊവിഡ് ലക്ഷണമുള്ളവർ  pathanamthitta relief camps  pathanamthitta relief camps news  pathanamthitta sevan relief camps  sevan relief camps in pathanamthitta  mallapally relief camps  123 people in pathanamthitta relief camps  relief camps in pathanamthitta
പത്തനംതിട്ടയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ നാല് താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 123 പേര്‍. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഏഴു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 56 പുരുഷന്മാരും 43 സ്ത്രീകളും 13 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ച് പേരാണുള്ളത്.

കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്. തിരുവല്ല താലൂക്കില്‍ നാലു ക്യാമ്പുകളിലായി 23 കുടുംബങ്ങളിലെ 44 പുരുഷന്മാരും 34 സ്ത്രീകളും 12 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 101 പേരും മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ രണ്ടു കുടുംബത്തിലെ നാലു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പടെ അഞ്ചു പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ രണ്ടും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 15 ഉം പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

കൊവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. ഇതുവരെ കോഴഞ്ചേരി, തിരുവല്ല, കോന്നി എന്നീ താലൂക്കുകളിലായി 22 പേരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളില്‍ നാലു വീതവും കോന്നിയില്‍ 14 വീടുകളുമാണ് ഇതുവരെ ഭാഗികമായി തകര്‍ന്നത്. മേയ് 16ന് വൈകിട്ട് നാലിന് ലഭ്യമായ കണക്കു പ്രകാരം പത്തനംതിട്ടയില്‍ 30.6 എംഎമ്മും, കക്കിയില്‍ 63.0 എംഎമ്മും, പമ്പയില്‍ 91.0 എംഎമ്മും കോന്നിയില്‍ 48.4 എംഎമ്മും കുരുടാമണ്ണില്‍ 62.0 എംഎമ്മും മഴ രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details