ഏഴ് പൊലീസ് സ്റ്റേഷനുകളില്‍ പുതിയ വാഹനങ്ങള്‍ - Seven police stations in the district with new vehicles
കൊടുമണ്‍, കോയിപ്പുറം, മൂഴിയാര്‍, പന്തളം, പെരുമ്പെട്ടി, റാന്നി, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിലേക്കാണ് പുതിയ വാഹനങ്ങൾ അനുവദിച്ചത്
![ഏഴ് പൊലീസ് സ്റ്റേഷനുകളില്‍ പുതിയ വാഹനങ്ങള്‍ Seven police stations in the district with new vehicles പുതിയ വാഹനങ്ങളുമായി ജില്ലയില്‍ ഏഴ് പൊലീസ് സ്റ്റേഷനുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5995142-713-5995142-1581086592550.jpg)
പത്തനംതിട്ട: 2019-2020 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് അനുവദിച്ച 202 വാഹനങ്ങളില്‍ ഏഴെണ്ണം പത്തനംതിട്ട ജില്ലക്ക്. ജില്ലാ പൊലീസ് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന ഫ്ലാഗ് ഓഫ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ് നിര്‍വഹിച്ചു. കൊടുമണ്‍, കോയിപ്പുറം, മൂഴിയാര്‍, പന്തളം, പെരുമ്പെട്ടി, റാന്നി, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിലേക്കാണ് പുതിയ മഹേന്ദ്ര ബോലേറോ എല്‍.എക്‌സ് ടു ഡബ്ലൂ.ഡി വാഹനങ്ങള്‍ അനുവദിച്ചത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ജോസ്, ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്‍. പ്രദീപ് കുമാര്‍, എ.ആര്‍ ക്യാമ്പ് എസ്.ഐ ഫ്രാന്‍സിസ്, സ്റ്റേഷനുകളിലെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.