കേരളം

kerala

ETV Bharat / state

തിരുവല്ലയില്‍ അപകടം : ആറ് വയസുകാരന്‍റെ കണ്ണിൽ ഗ്ലാസ് തുളഞ്ഞുകയറി - road accident

ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ 6 പേർക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്

പത്തനംതിട്ട  തിരുവല്ല  വന്‍ അപകടം  ഗുരുതരമായി പരിക്കേറ്റു  pathanamthitta accident  road accident  bike auto accident
തിരുവല്ലയില്‍ വന്‍ അപകടം; ആറു വയസുകാരന്‍റെ കണ്ണിൽ ഗ്ലാസ് തുളഞ്ഞുകയറി

By

Published : Nov 3, 2021, 12:08 PM IST

പത്തനംതിട്ട :തിരുവല്ല എം.സി റോഡിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്‌. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ 6 പേർക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ആറ് വയസുകാരന്‍റെ കണ്ണിൽ ഓട്ടോയുടെ ഗ്ലാസ് തുളഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റു.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുല്‍ (8), അലന്‍ (6), ബൈക്ക് യാത്രികൻ പന്തളം കുരമ്പാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അലന്‍റെ കണ്ണിലാണ് ഓട്ടോയുടെ ചില്ല് തുളഞ്ഞുകയറി ഗുരുതര പരിക്കേറ്റത്. രാജുവിന്‍റെയും അതുലിന്‍റെയും ഇരു കാലുകള്‍ക്കും ഒടിവുപറ്റിയിട്ടുണ്ട്.

ALSO READ:ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' ; ഫാത്തിമയുടെ മരണത്തില്‍ അറസ്‌റ്റിനൊരുങ്ങി പൊലീസ്‌

പരിക്കേറ്റ എല്ലാവരെയും തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രി പതിനൊന്നരയ്ക്ക് ശേഷം എം സി റോഡിൽ മഴുവങ്ങാടിൽ തിരുവല്ല എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫിസിന്‌ സമീപമായിരുന്നു അപകടം.

ABOUT THE AUTHOR

...view details