പത്തനംതിട്ട: മുതിർന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ റോയി നെല്ലിക്കാല അന്തരിച്ചു. 69 വയസ്സായിരുന്നു. കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ല സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് നെല്ലിക്കാല അന്തരിച്ചു - Senior journalist Roy Nellikala DIED
പത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട ജില്ല സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ നിലകളിൽ റോയ് നെല്ലിക്കാല പ്രവര്‍ത്തിച്ചിട്ടുണ്ട്.
![മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് നെല്ലിക്കാല അന്തരിച്ചു റോയ് നെല്ലിക്കാല അന്തരിച്ചു മുതിർന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി റോയ് നെല്ലിക്കാല വീക്ഷണം പത്തനംതിട്ട ജില്ല ലേഖകന്‍ Roy Nellikala passes away Senior journalist Roy Nellikala DIED KUWJ District secretary roy nellikala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14516524-thumbnail-3x2-ttt.jpg)
മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് നെല്ലിക്കാല അന്തരിച്ചു
വീക്ഷണം പത്തനംതിട്ട ജില്ല ലേഖകന്‍, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മാര്‍ത്തോമ്മ സഭ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ്, സഭ കൗണ്‍സില്‍, മലങ്കര സഭ താരക പത്രാധിപസമിതി അംഗം, യുവജന സഖ്യം ഭദ്രാസന സെക്രട്ടറി, കെസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. മദ്യവര്‍ജന പ്രസ്ഥാനം, മലങ്കര സാഹിത്യ സംഘം തുടങ്ങിയ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.