കുംഭമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച്ച തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പൊലീസ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാകും നിയന്ത്രണം.
കുംഭമാസ പൂജ : ശബരിമല പൊലീസ് നിയന്ത്രണത്തിൽ - security
സുരക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച്ച ഭക്തർ , മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരെയും രാവിലെ 10 ന് ശേഷം മാത്രമേ നിലക്കലിൽ നിന്ന് പമ്പ ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.

ഫയൽചിത്രം
സുരക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച്ച ഭക്തർ , മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരെയും രാവിലെ 10 ന് ശേഷം മാത്രമേ നിലക്കലിൽ നിന്ന് പമ്പ ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പു വരുത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂജ ദിവസങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച്ച തുറക്കുന്ന നട 17 ഞായറാഴ്ച്ച അടക്കും.