പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. മുട്ടപ്പള്ളി സ്വദേശിയായ തമ്പി എം.എം ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
എരുമേലിയിൽ തീർഥാടക വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു - കേരളം പുതിയ വാര്‍ത്തകള്‍
മുക്കൂട്ടുതറയിലെ മാറിടം കവലയില്‍ വച്ചാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത്.
വാഹനാപകടത്തില്‍ മരിച്ച മുട്ടപ്പള്ളി സ്വദേശി തമ്പി എം.എം
മാറിടം കവലയിലെ ഇറക്കത്തില്‍ വച്ച് തമ്പി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ തമ്പിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മുന്‍ വില്ലേജ് ഓഫിസ് ജീവനക്കാരനും കണമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡ് അംഗവുമാണ് മരിച്ച തമ്പി.