പത്തനംതിട്ട:ഇന്ന് ലോക ഗജ ദിനം. കഴിഞ്ഞ 35 വർഷമായി ആനകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിച്ച് ശ്രദ്ധേയനാവുകയാണ് പത്തനംതിട്ടയിലെ ഒരു അധ്യാപകന്‍. ദിനപ്പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വന്ന ആനകളെ സംബന്ധിച്ചുള്ള എല്ലാ വാർത്തകളും മേക്കൊഴൂർ സ്വദേശിയായ എം.എം ജോസഫിൻ്റെ കൈവശമുണ്ട്. മൂവായിരത്തിലധികം ആന വാർത്തകളുടെ വിപുലമായ ശേഖരം പ്രദർശനത്തിന് പറ്റിയ രൂപത്തിൽ ഫോൾഡിംഗ് ആൽബങ്ങളായാണ് ഇദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്. ഓരോ വാർത്തകളോടും ചേർന്ന് പത്രങ്ങളിൽ വന്ന തീയതിയും ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
അധ്യാപകന്‍റെ വേറിട്ട ആനപ്രേമം; ശേഖരിച്ചത് മൂവായിരത്തിലേറെ 'ആന വാര്‍ത്തകള്‍' - എം.എം ജോസഫ് അധ്യാപകന്‍
മേക്കൊഴൂർ സ്വദേശിയായ എം.എം ജോസഫ് 35 വർഷമായി ആനകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിക്കുന്നു. ഇവ ആൽബമാക്കി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിൽ പ്രദർശനത്തിനും കൊണ്ടുപോകാറുണ്ട്.
അധ്യാപകന്‍റെ വേറിട്ട ആനപ്രേമം; ശേഖരിച്ചത് മൂവായിരത്തിലേറെ 'ആന വാര്‍ത്തകള്‍'
പത്തനംതിട്ട തൈക്കാവ് ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ് ഈ ആനപ്രേമി. ദിനപ്പത്രങ്ങളെ ക്ലാസ് മുറികളിൽ ഒരു പഠന ശേഖരമായി മാറ്റാൻ ഈ പ്രവർത്തനം സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഈ ആൽബങ്ങൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിൽ പ്രദർശനത്തിന് കൊണ്ടുപോകാറുണ്ട്. പാവനാടക കലാകാരൻ കൂടിയായ ഇദ്ദേഹം ദിനവിജ്ഞാനകോശം, ആറന്മുള പൈതൃകം, നിലമ്പൂരിൻ്റെ പ്രാദേശിക ചരിത്രം എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
Last Updated : Aug 12, 2020, 7:41 PM IST