പത്തനംതിട്ട:റാന്നി ചെറുകുളഞ്ഞിയിൽ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്ക്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്‍, ബസിലെ ആയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക് - റാന്നി ചെറുകുളഞ്ഞി
റാന്നി ബഥനി ആശ്രമം സ്‌കൂളിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വിദ്യാര്‍ഥിക്കും ആയയ്‌ക്കും പരിക്ക്.
സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു
ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകും വഴി ചോവൂര്‍മുക്കില്‍ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലുണ്ടായിരുന്ന കല്ലുകളില്‍ തട്ടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
എട്ട് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്രവര്‍ത്തനം നടത്തി. റോഡിന്‍റെ ശോചനീയവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.