പത്തനംതിട്ട:സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ഹോസ്‌പിറ്റല്‍ ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന ദേവി സ്‌കാന്‍സിലെ ജീവനക്കാരനായ കടയ്‌ക്കല്‍ ചിതറ സ്വദേശി അഞ്‌ജിത്ത് (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച (നവംബര്‍ 11) രാത്രിയിലായിരുന്നു സംഭവം.
യുവതി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി; അടൂരില്‍ സ്‌കാനിങ് സെന്‍ററിലെ ജീവനക്കാരന്‍ അറസ്റ്റില്‍ - അടൂര്‍ ഹോസ്‌പിറ്റല്‍
എംആര്‍ഐ സ്‌കാനിങ്ങിനായെത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ് സ്‌കാനിങ് സെന്‍ററിലെ ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയത്.
യുവതി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി; അടൂരില്‍ സ്‌കാനിങ് സെന്‍ററിലെ ജീവനക്കാരന്‍ അറസ്റ്റില്‍
എംആര്‍ഐ സ്‌കാനിങ്ങിനായെത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്. തന്‍റെ ദൃശ്യങ്ങള്‍ ജീവനക്കാരന്‍ പകര്‍ത്തിയത് മനസിലായ യുവതി വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അടൂര്‍ പൊലീസ് പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.