കേരളം

kerala

ETV Bharat / state

വീടുകളിലുള്ളവരെ നിരീക്ഷിക്കാന്‍ പൊലീസിന്‍റെ സഹായവും - പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

പത്തനംതിട്ടയില്‍ നിയമം ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവരെ ശ്രദ്ധിക്കാന്‍ പൊലീസിനെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ്

പത്തനംതിട്ട no new cases of covid 19 in the district പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല കൊവിഡ് 19 കേസുകൾ
വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കാന്‍പൊലീസിനെ നിയോഗിക്കും; കലക്ടർ പി ബി നൂഹ്

By

Published : Mar 11, 2020, 1:12 PM IST

പത്തനംതിട്ട:ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ശ്രദ്ധിക്കാന്‍ പൊലീസിനെ നിയോഗിക്കുമെന്ന് കലക്ടര്‍ പി.ബി നൂഹ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തിലാണ് നടപടി. വെള്ളവും ഭക്ഷണവും വാങ്ങാനാണ് പുറത്തിറങ്ങുന്നതെന്നാണ് നിയമം ലംഘിക്കുന്നവരുടെ മറുപടി. ഇവര്‍ക്കാവശ്യമായ ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

ജില്ലയിൽ പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഐസോലെഷനിലുള്ള 12 പേരുടെ പരിശോധനാ ഫലം ബുധനാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐസോലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുള്ള 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്നും കലക്ടർ അറിയിച്ചു.

വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കാന്‍പൊലീസിനെ നിയോഗിക്കും; കലക്ടർ പി ബി നൂഹ്

ABOUT THE AUTHOR

...view details