ശബരിമല: തൃപ്തി ദേശായിയും സംഘവും ശബരിമല സന്ദർശനത്തിനായി കൊച്ചിയിലെത്തിയതും തുടർന്നുള്ള പ്രതിഷേധവും ബാധിക്കാതെ സന്നിധാനം. സമാധാന അന്തരീക്ഷത്തിൽ ഭക്തരുടെ തീർഥാടനം പുരോഗമിക്കുന്നു. ഭക്തർക്ക് യാതൊരു വിധ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പൊലീസ് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ആശങ്കകളില്ലാതെയാണ് തീർഥാടനം തുടരുന്നത്.
ശബരിമലയില്‍ തീർഥാടനം സമാധാനപരം - sannidhanam news
ആശങ്കകളില്ലാതെ തീർഥാടനം പുരോഗമിക്കുന്നു
ശബരിമല സന്ദർശനത്തിന് തൃപ്തിക്കും സംഘത്തിനും പൊലീസ് അനുമതി നൽകിയിട്ടില്ല. യുവതി പ്രവേശനം വേണ്ട എന്ന നിലപാടിലാണ് സർക്കാർ. നിലവിൽ ശബരിമലയിലേക്ക് എത്തുന്ന യുവതികളെ പമ്പയിൽ തടയുകയാണ് പൊലീസ് ചെയ്യുന്നത്. കൃത്യമായ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. ഇന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പമ്പയിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. നിലയ്ക്കലിൽ പൊലീസ് പരിശോധനയും ശക്തമാക്കി. ഭക്തർക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന കർശന നിർദ്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.