എടിഎമ്മിലും ബാങ്കിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണം: കലക്‌ടര്‍ - covid 19 news
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ പല ബാങ്കുകളും എടിഎമ്മുകളിലും സാനിറ്റൈസറുകൾ ലഭ്യമല്ലെന്ന വിഷയം ശ്രദ്ധയില്‍പെട്ട ജില്ലാ കലക്‌ടർ പി ബി നൂഹാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്
പിബി നൂഹ്
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസർ നിർബന്ധമാക്കണമെന്ന് ജില്ലാ കലക്‌ടർ പി ബി നൂഹ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ പല ബാങ്കുകളും എടിഎമ്മുകളിലും സാനിറ്റൈസറുകൾ ലഭ്യമല്ല. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് കലക്‌ടറുടെ നിര്‍ദ്ദേശം.