പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്‍റെ കൊലപാതകത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരെ പറ്റി പ്രതികൾ മൊഴി നൽകി. കസ്റ്റഡിയിലുള്ള പ്രതികളെ തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
കേസിലെ അഞ്ച് പ്രതികളെയും പ്രത്യേകം ചോദ്യം ചെയ്യും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇന്ന് അഞ്ച് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.