പത്തനംതിട്ട:രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണൽ, മാലിന്യം നീക്കം ചെയ്യൽ പൂർത്തിയാകുമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ്. 73,000 ക്യൂബിക് മീറ്റർ മണൽ, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. 2000 ക്യൂബിക് മീറ്റർ കൂടി മാറ്റിയാൽ പണി പൂർത്തിയാകും. 1,28,000 മീറ്റർ ക്യൂബ് മണൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് തിരുവല്ല സബ് കലക്ടർ അടങ്ങിയ സംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ അത്രയും മണൽ എടുത്തു മാറ്റേണ്ടതില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 75000 ക്യുബിക് മീറ്ററിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
പമ്പ ത്രിവേണിയിലെ മണല്‍ നീക്കം; അവസാനഘട്ടതിലെന്ന് കലക്ടര്‍ - കലക്ടര്‍
2000 ക്യൂബിക് മീറ്റർ കൂടി മാറ്റിയാൽ പണി പൂർത്തിയാകും. 1,28,000 മീറ്റർ ക്യൂബ് മണൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് തിരുവല്ല സബ് കലക്ടർ അടങ്ങിയ സംഘം റിപ്പോർട്ട് നൽകിയത്.
പമ്പ ത്രിവേണിയിലെ മണല്‍ നീക്കം; ഉടന്‍ പൂര്‍ത്തിയാകുമെന്ന് കലക്ടര്‍
പമ്പ ത്രിവേണിയിലെ 2.2 കിലോമീറ്റർ വൃത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് കുളിക്കാനുള്ള സ്നാന സ്ഥലവും വൃത്തിയാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. പമ്പ ത്രിവേണിയിലെ മാലിന്യം നീക്കലിനു പുറമേ പമ്പ ഉൾപ്പടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളിൽ നിന്ന് മാലിന്യം നീക്കുന്നതിനുള്ള പ്രവർത്തനവും അവസാന ഘട്ടത്തിലാണെന്ന് കലക്ടർ പറഞ്ഞു.