പത്തനംതിട്ട:പന്തളത്ത് 42കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈജുവിനെ പൂഴിക്കാട് വാടക വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്നലെയാണ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. തുടര്‍ന്ന് ഇന്ന് പന്തളത്ത് എത്തിക്കുകയായിരുന്നു.
പെണ്‍ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി - സജിത
അരീക്കര സ്വദേശിയായ സജിതയാണ് കൊല്ലപ്പെട്ടത്. പ്രതി ഷൈജുവിനെ പൂഴിക്കാട് വാടക വീട്ടിലെത്തിച്ച് തെളിവെടുത്തു. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പൂഴിക്കാട്ടെ വാടക വീട്ടില്‍ വച്ച് അരീക്കര സ്വദേശിയായ സജിത (42) കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം കീഴാറ്റൂര്‍ സ്വദേശിയായ ഷൈജുവുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. തര്‍ക്കത്തിനിടെ മര കഷ്‌ണം കൊണ്ട് ഇയാള്‍ സജിതയുടെ തലയ്‌ക്ക് അടിച്ച് വീഴുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിഞ്ഞ സജിത ഏറെ നാളായി ഷൈജുവിനൊപ്പമാണ് താമസം. തിരുവല്ലയിലെ കടയില്‍ ജോലി ചെയ്യുകയായിരുന്ന സജിത ഫേസ് ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായതിന് ശേഷം ഇരുവരും പന്തളത്ത് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു.