പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ (വ്യാഴാഴ്‌ച) അടയ്ക്കും. ഇന്ന് രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഊ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 147 കോടിരൂപയാണ്.
കഴിഞ്ഞ ദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തോടെ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. തുടര്‍ന്ന് രാത്രിയില്‍ ശരംകുത്തിയിലേക്ക് ഏഴുന്നള്ളത്ത് നടന്നു. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.