പത്തനംതിട്ട: ശബരിമലയിൽ നിന്നുള്ള വരുമാനത്തിന് വലിയ രീതിയിലുള്ള കുറവ് വന്നതോടെ സർക്കാരിന്‍റെ സഹായം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊവിഡ് പശ്ചാത്തലത്തില്‍ ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ 70 കോടി രൂപ നല്‍കിയെന്നും സാമ്പത്തിക സഹായമായി 100 കോടി രൂപ സര്‍ക്കാരിനോട് ഇനിയും ആവശ്യപ്പെടുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു പറഞ്ഞു.
ശബരിമല വരുമാനം കുറഞ്ഞതോടെ സർക്കാർ സഹായം തേടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് - sabarimla Revenue
1,32, 673 പേരാണ് 54 ദിവസത്തെ തീര്‍ഥാടന കാലത്ത് ദര്‍ശനം നടത്തിയത്. 16 കോടി 32 ലക്ഷം രൂപയാണ് വരുമാനമുണ്ടായത്.
1,32, 673 പേരാണ് 54 ദിവസത്തെ തീര്‍ഥാടന കാലത്ത് ദര്‍ശനം നടത്തിയത്. 16 കോടി 32 ലക്ഷം രൂപയാണ് വരുമാനമുണ്ടായത്. മകരവിളക്കുമായി ബന്ധപ്പെട്ട് ഡിസംബർ 31 മുതല്‍ ജനുവരി 12 വരെ 6,33,93,510 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്തെ ക്ഷേത്ര വരുമാനം 60.26 കോടി രൂപയായിരുന്നു. ഇപ്പോള്‍ കേവലം 10 ശതമാനമായി അത് ചുരുങ്ങി. കഴിഞ്ഞ മണ്ഡലകാലത്ത് 166 കോടി രൂപയാണ് ബോര്‍ഡിന് വരുമാനമുണ്ടായതെന്നും ഇപ്പോള്‍ അതിന്‍റെ ആറ് ശതമാനം മാത്രമേ വരുമാനമുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇതില്‍ 50 ക്ഷേത്രങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മാസപൂജകള്‍ക്ക് അഞ്ച് ദിവസമെന്നുള്ളത് വര്‍ധിപ്പിക്കാന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.