ശബരിമലയിൽ ദര്‍ശനം നടത്താന്‍ യുവതികളെത്തിയാൽ തടയുമെന്ന് ശബരിമല കർമസമിതി. നട തുറക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ശബരിമല കർമ്മസമിതിയുടെ പ്രസ്താവന. ഉത്സവദിവസങ്ങളിൽ മണ്ഡല മകര വിളക്ക് കാലത്തെപോലെ പമ്പ മുതൽ സന്നിധാനം വരെ നിലയുറപ്പിക്കാനാണ് കർമസമിതിയുടെ നീക്കം.
ശബരിമലയിൽ യുവതികളെത്തിയാൽ തടയുമെന്ന് ശബരിമല കർമ്മസമിതി - ശബരിമല കർമ്മസമിതി
നട തുറക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ശബരിമല കർമ്മസമിതിയുടെ പ്രസ്താവന.
ഫയൽ ചിത്രം
ഉത്സവ നാളുകളിൽ ശബരിമല ദർശനത്തിന് യുവതികളെത്താൻ സാധ്യതയില്ലെന്നാണ് പോലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഗമനം. പത്ത് ദിവസത്തെ ഉത്സവത്തിനായി നാളെയാണ് ശബരിമല നട തുറക്കുന്നത്. സന്നിധാനം നിലയ്ക്കൽ പമ്പ എന്നിവിടങ്ങളിലായി 300 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഏകോപ്പിക്കുന്നതിന് മൂന്നിടങ്ങളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. പ്രതിഷേധം ശക്തമായാൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കാനാണ് നിലവിലെ തീരുമാനം.