കേരളം

kerala

ETV Bharat / state

ശബരിമല വിര്‍ച്വല്‍ ക്യൂ; ഇതുവരെ എത്തിയത് 3.37 ലക്ഷം ഭക്തർ - ശബരിമല വിര്‍ച്വല്‍ ക്യൂ

ഭക്തർക്ക് ദർശനം സുഗമമാക്കുന്നതിന് വേണ്ടിയാണിത്. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ വെര്‍ച്വല്‍ ക്യൂ പരിശോധനയ്ക്കായി പ്രത്യേകം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Sabarimala Virtual Queue for ease darsan  Sabarimala Virtual Queue  ശബരിമല വിര്‍ച്വല്‍ ക്യൂ  ശബരിമല വിര്‍ച്വല്‍ ക്യൂ; ഇതുവരെ എത്തിയത് 3.37 ലക്ഷം ഭക്തർ
ശബരിമല വിര്‍ച്വല്‍ ക്യൂ

By

Published : Dec 4, 2019, 9:05 PM IST

പത്തനംത്തിട്ട:മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിച്ചതിനുശേഷം വിര്‍ച്വല്‍ ക്യൂവില്‍ ബുധനാഴ്ച വൈകിട്ട് നാല് മണി വരെ 3,36,955 തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. നവംബര്‍ 29നായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത്. 2,8934 അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. കേരളാ പൊലീസിന്‍റെ പ്രത്യേക വെബ്സൈറ്റിലൂടെയാണ് ക്യൂ നിയന്ത്രിക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രേഖയുമായി വേണം അനുവദിച്ച സമയത്ത് പമ്പയില്‍ ക്യൂവില്‍ പ്രവേശിക്കാന്‍. ഈ സ്ലിപ്പ് പരിശോധിച്ച ശേഷം സന്നിധാനത്ത് പ്രത്യേക ക്യൂവില്‍ കടത്തിവിടും. ഭക്തർക്ക് ദർശനം സുഗമമാക്കുന്നതിന് വേണ്ടിയാണിത്. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ വെര്‍ച്വല്‍ക്യൂ പരിശോധനയ്ക്കായി പ്രത്യേകം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details