ശബരിമല ഉത്രം മഹോത്സവം മാറ്റിവച്ചു - abarimala uthram festiva
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിര്‍ത്തിവെക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനമായി.
പത്തനംതിട്ട: ശബരിമല ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം മാറ്റിവെച്ചു. സംസ്ഥാനത്തെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിര്‍ത്തിവെക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനമായി. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് ഉത്രം മഹോത്സവം നടക്കുന്നത്. എന്നാല്‍ ശബരിമല ക്ഷേത്രനട ഉത്സവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.