പത്തനംതിട്ട:പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ ഭക്തിനിർഭര സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശബരിമലയിലേക്ക് നീങ്ങുകയാണ്. 13 ന് പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും യാത്രതിരിച്ച ഘോഷയാത്ര മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂർചാൽ, ആയിക്കപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലൂടെ കടന്ന് മാടമൺ ഋഷികേശ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം; തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് - ശബരിമല ഉത്സവാഘോഷം
13 ന് പുലർച്ചെ പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും യാത്രതിരിച്ച ഘോഷയാത്ര മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂർചാൽ, ആയിക്കപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലൂടെ കടന്ന് മാടമൺ ഋഷികേശ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി.
![വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം; തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് Sabarimala thiruvabharana ghoshayathra തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് മകര വിളക്ക് ഉത്സവം ശബരിമല ഉത്സവാഘോഷം thiruvabharana ghoshayathra Moving to Sannidhanam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14178497-thumbnail-3x2-thiru.jpg)
Also Read: Sabarimala Pilgrimage | കവടിയാർ കൊട്ടാരത്തിൽ നിന്നും നെയ്തേങ്ങയുമായി കന്നി അയ്യപ്പന്‍ കൗഷിക്
ഇവിടെ നിന്നും പൂവത്തുമൂട്, കൂടക്കാവ്, കൊട്ടാരത്തിൽ, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം, പെരുനാട് രാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. ഇവിടെയാണ് രാത്രി വിശ്രമം ഒരുക്കിയിട്ടുള്ളത്. പി. രാമവർമ രാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര. ഘോഷയാത്ര 14ന് വൈകിട്ട് സന്നിധാനത്തെത്തും. പതിനാലിനാണ് മകരവിളക്ക്.