കേരളം

kerala

ETV Bharat / state

Sabarimala Thanka Anki | സ്വീകരണങ്ങൾ ഏറ്റുവാങ്ങി തങ്ക അങ്കി ഘോഷയാത്ര ; സന്നിധാനത്ത് 25 ന് - Thanka anki procession will reach Sabarimala on the 25th

Sabarimala Thanka Anki: തങ്ക അങ്കി ഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30 ന് പമ്പയില്‍ എത്തിച്ചേരും. ഡിസംബര്‍ 26ന് ഉച്ചക്ക് 11.50നും 1.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ

Sabarimala Thanka anki procession  ശബരിമല തങ്ക അങ്കി ഘോഷയാത്ര  Thanka anki procession will reach Sabarimala on the 25th  തങ്ക അങ്കി ഘോഷയാത്ര 25ന് സന്നിധാനത്ത്
Sabarimala Thanka Anki: സ്വീകരണങ്ങൾ ഏറ്റുവാങ്ങി തങ്ക അങ്കി ഘോഷയാത്ര; 25ന് സന്നിധാനത്തെത്തും

By

Published : Dec 23, 2021, 10:42 PM IST

പത്തനംതിട്ട :വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തങ്ക അങ്കി ഘോഷയാത്ര പ്രയാണം തുടരുന്നു. നൂറുകണക്കിന് ഭക്തരാണ് ഘോഷയാത്ര ദർശിച്ച് പ്രസാദം വാങ്ങാൻ വിവിധ കേന്ദ്രങ്ങളിൽ എത്തുന്നത്. മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30 ന് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്രയ്ക്ക് അഞ്ച് മണിയോടെ ശരംകുത്തിയില്‍ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും.

ALSO READ: Viral X'mas Star : കയറിന്‍റെ നാട്ടിൽ തങ്കനാരുകൊണ്ടൊരു ഭീമൻ ക്രിസ്‌മസ് നക്ഷത്രം

ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചുനല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുക. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിന് മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും.

സ്വീകരണങ്ങൾ ഏറ്റുവാങ്ങി തങ്ക അങ്കി ഘോഷയാത്ര; 25ന് സന്നിധാനത്തെത്തും

ഡിസംബര്‍ 26ന് ഉച്ചക്ക് 11.50നും 1.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചയ്ക്ക് തിരുനട അടയ്ക്കും. വൈകുന്നേരം നാലിന് ക്ഷേത്ര നട വീണ്ടും തുറക്കും. 6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും ഉണ്ടാവും. അത്താഴപൂജക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി പത്തിന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉല്‍സവ തീര്‍ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്രനട തുറക്കും. അപ്പോഴേക്കും കാനനപാത കൂടി തീര്‍ഥാടനത്തിനായി സജ്ജമാകും.

ABOUT THE AUTHOR

...view details