കേരളം

kerala

ETV Bharat / state

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു - ശബരിമല

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്തു. പിന്നേട് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്നി പകർന്നു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായില്ല.

Sabarimala  Chingamasa pujas  ചിങ്ങമാസ പൂജ  ശബരിമല ക്ഷേത്രം  ശബരിമല  കണ്ഠരര് രാജീവരര്
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു

By

Published : Aug 16, 2020, 8:16 PM IST

പത്തനംതിട്ട:ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. തുടർന്ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്തു. പിന്നീട് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്നി പകർന്നു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായില്ല.

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു

രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ നാളെ പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിൽ നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. ഓഗസ്റ്റ് 17 മുതൽ 21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾ സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതിയില്ല.

ABOUT THE AUTHOR

...view details