കേരളം

kerala

ETV Bharat / state

ശബരിമല നട നാളെ തുറക്കും - Sabarimala Temple

ഭക്തര്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണയും മാസപൂജ.

Sabarimala Temple to open tommorow for monthly pooja  ശബരിമല നട നാളെ തുറക്കും  Sabarimala Temple  ശബരിമല
ശബരിമല

By

Published : Jun 13, 2020, 11:14 AM IST

പത്തനംതിട്ട: മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണയും മാസപൂജ. നാളെ വൈകുന്നേരം അഞ്ച് മണിക്ക് നട തുറന്ന് 19ന് രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് തുറന്നു നല്‍കാന്‍ കേന്ദ്രം അനുവാദം നല്‍കിയ സാഹചര്യത്തില്‍ ഇത്തവണ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് സര്‍ക്കാരും ദേവസ്വംബോര്‍ഡും പിന്‍മാറി. ഈ മാസം 19 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശബരിമല ഉത്സവവും കൊവിഡിനെ തുടർന്ന് ഉപേക്ഷിച്ചു.

ABOUT THE AUTHOR

...view details