നിറപുത്തരി പൂജയ്‌ക്കായി ശബരിമല നട ഇന്ന് തുറക്കും - ശബരിമല
ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല ക്ഷേത്രം തുറക്കുന്നത്.
![നിറപുത്തരി പൂജയ്‌ക്കായി ശബരിമല നട ഇന്ന് തുറക്കും നിറപുത്തരി പൂജയ്‌ക്കായി ശബരിമല നട ഇന്ന് തുറക്കും Sabarimala temple to open today for niraputhari puja Sabarimala pathanamthitta niraputhari puja ശബരിമല പത്തനംതിട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8341855-237-8341855-1596876320864.jpg)
പത്തനംതിട്ട: നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നാളെ പുലർച്ചെ 5.50നും 6.20നും മദ്ധ്യേയാണ് നിറപുത്തരി പൂജ. എന്നാൽ പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറിയിരിക്കുകയാണ്. 2018ൽ നെൽക്കതിർ എത്തിക്കാനായി പമ്പ നീന്തിക്കടക്കേണ്ടി വന്നിരുന്നു. അതിനു ശേഷം നിറപുത്തരിക്കായുള്ള നെല്ല് സന്നിധാനത്തു തന്നെ കൃഷിചെയ്യുകയാണ്. അതിനാല്‍ തന്നെ ഇത്തവണ ചടങ്ങുകൾ മുടങ്ങില്ല. മേൽശാന്തിയും സന്നിധാനത്തുണ്ട്. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ തന്ത്രി കണ്‌ഠരര് മഹേശ്വര് മോഹനരെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കാനാണ് സാധ്യത. അതേസമയം ചാലക്കയത്ത് മണ്ണിടിഞ്ഞ് പമ്പയിലേക്കുള്ള വഴി തടസപ്പെട്ടിരിക്കുകയാണ്.