കേരളം

kerala

ETV Bharat / state

മണ്ഡല കാലത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതല്‍ ദര്‍ശനത്തിനായി എത്തിച്ചേരുക. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവകാലം

sabarimala temple open today  മണ്ഡല കാലത്തിന് തുടക്കം  മണ്ഡല കാലം  ശബരിമല നട  ശബരിമല  sabarimala  പത്തനംതിട്ട  temple open today  sabarimala open today  ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം
മണ്ഡല കാലത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

By

Published : Nov 15, 2020, 9:25 AM IST

പത്തനംതിട്ട:ഇനി ശരണം വിളിയുടെ നാളുകള്‍. മണ്ഡല ഉത്സവത്തിനായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല.

നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍ രജികുമാറിന്‍റെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും ഇന്നു വൈകുന്നേരം നടക്കും. വൃശ്ചികം ഒന്നായ 16 ന് പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി 15 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.

16 ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ മല കയറാന്‍ അനുവദിക്കും. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതല്‍ ദര്‍ശനത്തിനായി എത്തിച്ചേരുക. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30ന് തുറക്കും. 2021 ജനുവരി 14നാണ് മകരവിളക്ക്.

ABOUT THE AUTHOR

...view details