കേരളം

kerala

ETV Bharat / state

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും - sabarimala temple

2020 ജനുവരി 15 നാണ് മകരവിളക്ക്

മകരവിളക്ക് ഉത്സവം  ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും  ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം  മകരവിളക്ക്  sabarimala temple  makaravilakk
മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

By

Published : Dec 30, 2019, 8:00 AM IST

ശബരിമല:മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. ശേഷം മേൽശാന്തി ഉപദേവതാ ക്ഷേത്രങ്ങളിലും നടകൾ തുറന്ന് വിളക്കുകൾ തെളിക്കും. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് മുന്നിൽ മേൽശാന്തി എത്തി ആഴിയിൽ അഗ്നി പകരും. തുടർന്നാണ് അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കുക. നട തുറക്കുന്ന ഇന്ന് മറ്റ് പൂജകൾ ഇല്ല.

2020 ജനുവരി 15നാണ് മകരവിളക്ക്. 15ന് പുലർച്ചെ 2.50ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് -മകരജ്യോതി ദർശനം. ജനുവരി 16 മുതൽ 20വരെ മാളികപ്പുറത്ത് നിന്നുള്ള എഴുന്നെള്ളത്ത് നടക്കും. 20-ാം തീയതി പന്തളം രാജകുടുംബത്തിന്‍റെ വക നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. അന്ന് വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. 20ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 21ന് പന്തളം കൊട്ടാര പ്രതിനിധി അയ്യപ്പനെ ദർശിച്ച് മടങ്ങുന്നതോടെ ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.

ABOUT THE AUTHOR

...view details