പത്തനംതിട്ട:മണ്ഡലകാലം നാല് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ചു 1,61,789 പേരാണ് ഇതുവരെ ദർശനത്തിനായി എത്തിയത്. വെർച്വൽ ക്യൂ വഴി 37,848 പേരും, പുൽമേട് വഴി 94 അയ്യപ്പന്മാരും ആണ് സന്നിധാനത്ത് എത്തിയത്. ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ പികെ ശേഖർബാബു ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. തിരക്കേറുന്ന സാഹചര്യത്തില്‍ അയ്യപ്പന്മാർക്കായി കാനന പാത തുറന്ന് നൽകി.
മലനിറഞ്ഞ് ഭക്തർ, നാട് നിറഞ്ഞ് ശരണമന്ത്രം... ശബരിമലയില്‍ തിരക്കേറുന്നു - മണ്ഡലകാലം തിരക്ക്
ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ പികെ ശേഖർബാബു ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. തിരക്കേറുന്ന സാഹചര്യത്തില്‍ അയ്യപ്പന്മാർക്കായി കാനന പാത തുറന്ന് നൽകി.
Published : Nov 21, 2023, 4:46 PM IST
കാനനപാതയിൽ വനംവകുപ്പ് 50 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. തിരക്കേറുന്നതിന് അനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. അതേസമയം, പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ സന്നിധാനത്തും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മാലിന്യം പൂർണമായും ഇല്ലാതാക്കുക, പ്രധാനമായും പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം.
also read: അയ്യനെ തൊഴുത് ഉണ്ണിക്കണ്ണൻ ; 11 മാസം പ്രായമുള്ള കൃഷ്‌ണ എത്തിയത് ബെംഗളൂരുവിൽ നിന്ന്