കേരളം

kerala

ETV Bharat / state

5000 പേരുടെ സേവനം ഉപയോഗിക്കുന്നത് വെറും 700 പേര്‍; സ്പോട്ട് ബുക്കിങിന് വിപുലമായ സൗകര്യമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല തീര്‍ഥാടനം

സ്പോട്ട് ബുക്കിങിനായി നിലയ്ക്കല്‍ ഉള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ ബുക്കിങ് സൗകര്യം |Sabarimala spot booking

Sabarimala spot booking  Sabarimala pilgrimage  Travancore Devaswom Board news  Ayyappa Temple news  ശബരിമല സ്‌പോട്ട് ബുക്കിങ്  ശബരിമല തീര്‍ഥാടനം  അയ്യപ്പ ഭക്തര്‍ക്കുള്ള നിയന്ത്രണം
Sabarimala spot booking ശബരിമലയില്‍ സ്പോട്ട് ബുക്കിങ് സേവനം ഉപയോഗിക്കുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് ദേവസ്വം ബോഡ്

By

Published : Dec 6, 2021, 10:04 PM IST

Updated : Dec 6, 2021, 10:57 PM IST

തിരുവനന്തപുരം: ശബരിമലയിലെത്താൻ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് സേവനം കൂടുതലായി ഉപയോഗിക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 5000 തീര്‍ഥാടകര്‍ക്ക് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്തനുള്ള അനുമതിയുണ്ട്. എന്നാല്‍ ശരാശരി 700 പേര്‍ മാത്രമേ ദിനംപ്രതി ഈ സേവനം ഉപയോഗിക്കുന്നുള്ളുവെന്ന് ബോഡ് അറിയിച്ചു. |Sabarimala spot booking
Also Read: Sabarimala Pilgrimage | രണ്ട് ഡോസ്‌ വാക്‌സിൻ സ്വീകരിക്കാത്ത അയപ്പ ഭക്തരെ അതിർത്തിയിൽ തടയും

സ്പോട്ട് ബുക്കിങിനായി നിലയ്ക്കല്‍ ഉള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ ബുക്കിങ് സൗകര്യമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്‍പ്പെടെ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്നും ബോര്‍ഡ് അറിയിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ ബുക്കിങ്ങും നിലവിലുണ്ട്.

ഈ തീര്‍ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഡിസംബര്‍ നാലിനായിരുന്നു ആയിരുന്നു. 30,117 പേരാണ് അന്ന് ശബരിമല എത്തിയത്. ഞായറാഴ്ചത്തേക്ക് 40,620 പേരാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് അപേക്ഷിച്ചിരുന്നത്. ശബരിമല ചെവ്വാഴ്ച പുലര്‍ച്ചെ 3.30ന് നടതുറക്കും. പുലര്‍ച്ചെ 5 മുതല്‍ 7വരെ നെയ്യഭിഷേകം നടക്കും. രാത്രി 10ന് നട അടയ്ക്കും.

Last Updated : Dec 6, 2021, 10:57 PM IST

ABOUT THE AUTHOR

...view details