കേരളം

kerala

ETV Bharat / state

വലയ സൂര്യഗ്രഹണം: ശബരിമല നട അടച്ചു - വലയ സൂര്യ ഗ്രഹണം

ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം. രാവിലെ 7:30 നാണ് നട അടച്ചത്. ഗ്രഹണ സമയത്തിന് ശേഷം 11:30 ന് വീണ്ടും നട തുറക്കും. തുടര്‍ന്ന് ശുദ്ധി ക്രിയ നടത്തും. ശേഷം ഒരു മണിക്കൂർ മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക.

sabarimala_sooryagrahana_  വലയ സൂര്യ ഗ്രഹണം: ശബരിമല നട അടച്ചു  ശബരിമല  വലയ സൂര്യ ഗ്രഹണം  sabarimala
വലയ സൂര്യ ഗ്രഹണം: ശബരിമല നട അടച്ചു

By

Published : Dec 26, 2019, 8:16 AM IST

ശബരിമല: വലയ സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടച്ചു. നാല് മണിക്കൂറാണ് നട അടച്ചിടുക. രാവിലെ 7:30 നാണ് നട അടച്ചത്. ഗ്രഹണ സമയത്തിന് ശേഷം 11:30 ന് വീണ്ടും നട തുറക്കും. തുടര്‍ന്ന് ശുദ്ധി ക്രിയ നടത്തും. ശേഷം ഒരു മണിക്കൂർ മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക. മറ്റ് പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് നട അടയ്ക്കും. ഇന്ന് വൈകിട്ട് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും അയ്യപ്പ ഭക്തരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഉണ്ടാകും. പതിനെട്ടാം പടി കയറുന്നതിനും നിയന്ത്രണമുണ്ട്.

ABOUT THE AUTHOR

...view details