പത്തനംതിട്ട: ഈ വർഷത്തെ നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രം ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. ഓഗസ്റ്റ് നാലിന് പുലർച്ചെ 5.40നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. നാലിന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.
ശബരിമല നിറപുത്തരി പൂജ ഓഗസ്റ്റ് നാലിന്; ക്ഷേത്രനട മൂന്നിന് തുറക്കും
ഓഗസ്റ്റ് നാലിന് പുലർച്ചെ 5.40നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക.
ശബരിമല നിറപുത്തരി പൂജ ഓഗസ്റ്റ് നാലിന്; ക്ഷേത്രനട മൂന്നിന് തുറക്കും
ശബരിമല നിറപുത്തരി പൂജയ്‌ക്കായുള്ള നെൽക്കറ്റകൾ ചെട്ടികുളങ്ങര ക്ഷേത്രപരിസരത്തെ പാടത്ത് നിന്നാണ് കൊയ്‌തെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ.അനന്തഗോപൻ നെൽക്കറ്റകൾ ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസർ എച്ച്. കൃഷ്‌ണകുമാറിന് കൈമാറിയിരുന്നു.