കേരളം

kerala

ETV Bharat / state

ശബരിമല നട ഇന്ന് അടക്കും - corona shabarimala

കർക്കടക മാസ പൂജകൾക്കായി ഈ മാസം 15ന് തുറന്ന ശബരിമല ക്ഷേത്രത്തിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല

പത്തനംതിട്ട  കർക്കടക മാസ പൂജ  ശബരിമല ക്ഷേത്രം  നിറപുത്തരി  Sabarimala shrine  pathanamthitta news  corona shabarimala  niraputhari
ശബരിമല ക്ഷേത്രം ഇന്ന് അടക്കും

By

Published : Jul 20, 2020, 10:37 AM IST

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ഈ മാസം 15ന് തുറന്ന ശബരിമല നട ഇന്ന് അടക്കും. രാത്രി 7.10ന് അത്താഴപൂജ കഴിഞ്ഞ് 7.30ന് ഹരിവരാസനം പാടിയായിരിക്കും ക്ഷേത്ര നട അടയ്ക്കുന്നത്. ശേഷം, നിറപുത്തരി പൂജകൾക്കായി ഓഗസ്റ്റ് എട്ടിന് വൈകുന്നേരം ക്ഷേത്രനട വീണ്ടും തുറക്കും. അടുത്ത മാസം ഒമ്പതിന് നടത്തുന്ന നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി അന്ന് തന്നെ നട അടയ്ക്കുകയും ചെയ്യും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16നാണ് പിന്നീട് നട തുറക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ABOUT THE AUTHOR

...view details