പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് അഞ്ചിന് ശബരിമല ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്ര നട തുറന്നു. ഇതോടെ മകരവിളക്ക് ഉല്‍സവത്തിനും തുടക്കമായി. വൈകിട്ട് 5ന് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് ആഴി തെളിയിച്ചു.
ശബരിമല നട തുറന്നു; മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം ശബരിമല വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി ഗണപതിയേയും നാഗരാജാവിനേയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബര്‍ 26ന് നട അടച്ചിരുന്നു.
ഇന്ന് നട തുറന്നെങ്കിലും നാളെ (31.12.2021 ) പുലര്‍ച്ചെ മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും.
19ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 11ന് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട നടക്കും. ജനുവരി 12ന് പന്തളം ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14ന് ആണ് മകരജ്യോതി ദര്‍ശനവും മകരവിളക്കും.
Also Read: Year Ender 2021 : കൊടുങ്കാറ്റായി പിണറായി, തലമുറ മാറ്റവുമായി കോണ്‍ഗ്രസ്, പോയവർഷം കേരള രാഷ്‌ട്രീയം