കേരളം

kerala

മകരവിളക്കിനൊരുങ്ങി ശബരിമല; 14ന് മകരജ്യോതി തെളിയിക്കും

By

Published : Jan 10, 2022, 7:40 PM IST

മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 14ന് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും.

മകരജ്യോതി തെളിയിക്കും  മകര ജ്യോതി 14ന്  ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം മകരവിളക്ക്  ശബരിമല മകരവിളക്ക്  Sabarimala Shree Dharmasastha Temple  Sabarimala Makaravilakku
മകരവിളക്കിനൊരുങ്ങി ശബരിമല; 14ന് മകരജ്യോതി തെളിയിക്കും

പത്തനംതിട്ട:മകരവിളക്കിന് ഒരുങ്ങി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം. മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയയാണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.

14 ന് ആണ് മകരവിളക്ക്. ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടെ പൊലീസിന്‍റെ പ്രത്യേക സുരക്ഷ സംവിധാനമുണ്ടാകും.

14 ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ വച്ച് ഉടച്ച ശേഷം, തന്ത്രി കണ്ഠര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്തു മകരസംക്രമപൂജ നടത്തും.

Also Read: Sabarimala Makaravilakku | പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ചുമതലയേറ്റു

ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം വൈകുന്നേരം മൂന്നിന് അടയ്ക്കുന്ന ക്ഷേത്ര നട വൈകിട്ട് അഞ്ചിന് തുറക്കും. തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാട്.

ശരംകുത്തിയിൽ വച്ച് സ്വീകരിച്ചു കൊണ്ടുവരുന്ന തിരുവാഭരണ പേടകം പതിനെട്ടാം പടിക്കു മുകളിൽ കൊടിമരത്തിന് മുന്നിലായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപനടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ച് ശ്രീകോവിലിനു മുന്നിലേക്ക് കൊണ്ടു പോകും.

ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും. രാത്രിയോടെ മണി മണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളത്തിനും തുടക്കമാകും. ജനുവരി 11ന് എരുമേലി പേട്ടതുള്ളൽ നടക്കും. ജനുവരി 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടും.

ABOUT THE AUTHOR

...view details