കേരളം

kerala

ETV Bharat / state

'കരുതലോടെ ശരണയാത്ര' ബോധവത്ക്കരണ ക്യാമ്പയിൻ ആരംഭിച്ചു - Sabarimala sarama yathra campaign started

ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആക്കുന്നതിനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും, ആരോഗ്യ കേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്കരണ ക്യാമ്പയിനാണ് 'കരുതലോടെ ശരണയാത്ര'.

Sabarimala sarama yathra  'കരുതലോടെ ശരണയാത്ര' ബോധവത്ക്കരണ ക്യാമ്പയിൻ ആരംഭിച്ചു  'കരുതലോടെ ശരണയാത്ര' ബോധവത്ക്കരണ ക്യാമ്പയിൻ  'കരുതലോടെ ശരണയാത്ര'  Sabarimala sarama yathra campaign started  Sabarimala sarama yathra campaign
ശരണയാത്ര

By

Published : Nov 13, 2020, 7:16 PM IST

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'കരുതലോടെ ശരണയാത്ര' ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആക്കുന്നതിനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും, ആരോഗ്യ കേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്കരണ ക്യാമ്പയിനാണ് 'കരുതലോടെ ശരണയാത്ര'.

ജില്ല കലക്ടര്‍ പി.ബി. നൂഹ് ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. തീര്‍ത്ഥാടനകാലത്ത് പാലിക്കേണ്ട കൊവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ശീലങ്ങള്‍ തീര്‍ത്ഥാടകരിലേക്ക് എത്തിച്ചുകൊണ്ട് ഹൃദയാഘാതം, ശ്വാസതടസം എന്നിവ മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുക, ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടികള്‍ തീര്‍ത്ഥാടകരിലും ജനങ്ങളിലും എത്തിക്കുക എന്നതാണ് 'കരുതലോടെ ശരണയാത്ര' ക്യാമ്പിന്‍റെ ലക്ഷ്യങ്ങള്‍.

ABOUT THE AUTHOR

...view details