പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് കൂടുന്നു. പൊലീസിന്‍റെ കണക്കനുസരിച്ച് ഇതുവരെ 7,71,288 പേര്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കു ചെയ്ത് എത്തിയവരാണ്. 3,823 പേര്‍ പുല്‍മേടു വഴിയാണ് സന്നിധാനത്തെത്തിയത്. ഡിസംബര്‍ രണ്ടിന് 52,060 പേര്‍ ദര്‍ശനം നടത്തിയതായും പൊലീസിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു .
ശബരിമലയിൽ ഭക്തരുടെ തിരക്ക് കൂടുന്നു - sabarimala rush
പൊലീസിന്‍റെ കണക്കനുസരിച്ച് ഇതുവരെ 7,71,288 പേര്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി.വെർച്വല്‍ ക്യൂവിലും തിരക്കേറുന്നു
ശബരിമലയിൽ ഭക്തരുടെ തിരക്ക് കൂടുന്നു
വെര്‍ച്വല്‍ക്യൂവിന് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവിന് ബുക്ക് ചെയ്യുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. സന്നിധാനം ഡ്യൂട്ടിക്കായി 1,100 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെമേല്‍നോട്ടത്തിന് 10 ഡി.വൈ.എസ്.പിമാരുമുണ്ട്.