പത്തനംതിട്ട:ശബരിമലയിൽ ഇക്കൊല്ലം നടവരവ് 128 കോടി രൂപ (128,84,57,458) കടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍ അറിയിച്ചു. ഇതിൽ അപ്പം വിൽപ്പന വഴി ലഭിച്ച 5.98 (5,98,09960) കോടി രൂപയും, അരവണ വിൽപ്പനയിലൂടെ ലഭിച്ച 51 കോടി (51,47,42230) രൂപയും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങളോടെ മകരവിളക്ക് ദര്‍ശനം നടത്താൻ സന്നിധാനത്ത് എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും കെ അനന്തഗോപന്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ ഇക്കൊല്ലം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.