കേരളം

kerala

ETV Bharat / state

'അയ്യപ്പ സ്വാമി, ശബരിമല സന്നിധാനം പി.ഒ'; സ്വന്തമായി പിൻകോഡും തപാൽ ഓഫീസുമുള്ള സ്വാമി അയ്യപ്പൻ!

ഭാരതത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിനും അയ്യപ്പ സ്വാമിക്കും മാത്രമാണ് സ്വന്തമായി പിന്‍കോഡ് ഉള്ളത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍ കോഡ്

post office and pin code of Swami ayyappa  Sabarimala post office and pin code  അയ്യപ്പനുണ്ട് സ്വന്തമായി പിൻ കോഡും തപാൽ ഓഫീസും  ശബരിമല സന്നിധാനം  689713  അയ്യപ്പ സ്വാമിയുടെ പിന്‍ കോഡ്  സ്വന്തമായി പിന്‍ കോഡ്  അയ്യപ്പ സ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും  ശബരിമല പിന്‍ കോഡ്  ശബരിമല സന്നിധാനം പാല്‍ ഓഫീസ്
'അയ്യപ്പ സ്വാമി, ശബരിമല സന്നിധാനം പി.ഒ'; സാക്ഷാൽ അയ്യപ്പനുണ്ട് സ്വന്തമായി പിൻ കോഡും തപാൽ ഓഫീസും!

By

Published : Nov 22, 2022, 7:01 PM IST

പത്തനംതിട്ട:ഭാരതത്തില്‍ സ്വന്തമായി പിന്‍ കോഡ് ഉള്ളത് രണ്ടേ രണ്ടുപേര്‍ക്കു മാത്രം; ഒന്ന് ഇന്ത്യന്‍ പ്രസിഡന്‍റിന്, രണ്ടാമത്തേത് ശബരിമല അയ്യപ്പ സ്വാമിക്കും. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍ കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്‍റെ പിന്‍ കോഡാണിത്. 'അയ്യപ്പസ്വാമി, ശബരിമല സന്നിധാനം പി.ഒ, പിന്‍: 689713'എന്നതാണ് പൂർണ മേൽവിലാസം.

അയ്യപ്പ സ്വാമിക്ക് പിൻ കോഡും തപാൽ ഓഫീസും

വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം.

ഇനിയുമുണ്ട് പ്രത്യേകതകള്‍: സന്നിധാനത്തെ തപാല്‍ ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍ വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല.

ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കാന്‍ നിരവധി തീര്‍ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉത്സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്‍റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.

അയ്യപ്പന് കത്തുകളേറെ: തപാല്‍ ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പ സ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്‌ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്‌ടകാര്യങ്ങള്‍ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരു വര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്‍റെ പേരുവെച്ച് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയക്കുന്നത്.

ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്‌സി ക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെ തന്നെ. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നത്.

ALSO READ:നിലയ്ക്കൽ-പമ്പ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ വിശ്വ ഹിന്ദു പരിഷത്ത്; ജില്ലാ കലക്‌ടർക്ക്‌ നിവേദനം നൽകി

1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നതെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ അരുണ്‍ പി.എസ് പറഞ്ഞു. വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണി ഓര്‍ഡര്‍ സംവിധാനം, ഇന്ത്യ പോസ്റ്റ് പെയ്‌മെന്‍റ് സംവിധാനം, പാഴ്‌സല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാല്‍ ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ് മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.

ABOUT THE AUTHOR

...view details