പത്തനംതിട്ട:മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നത് 295 അംഗ പൊലീസ് സംഘം. രണ്ട് ഡിവൈ.എസ്.പിമാര്‍, ആറ് സി.ഐ, എസ്.ഐമാരും എ.എസ്.ഐമാരുമായി 45 പേരും, ഹെഡ് കോണ്‍സ്റ്റബിളും പൊലീസ് കോണ്‍സ്റ്റബിളുമാരുമാണ് സന്നിധാനത്ത് സേവനത്തിനുള്ളത്. ഒരു വിങ് സ്റ്റേറ്റ് കമാന്‍ഡോ, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഒരു പ്ലാറ്റൂണ്‍, ബോംബ് സ്‌ക്വാഡ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഷാഡോ പൊലീസ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.
ശബരിമലയില്‍ കര്‍ശന പൊലീസ് സുരക്ഷ - ശബരിമല തീര്‍ഥാടനം
ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 11 അംഗ ആന്ധ്ര പൊലീസും സുരക്ഷയൊരുക്കുന്നുണ്ട്. എസ്.പി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്
![ശബരിമലയില്‍ കര്‍ശന പൊലീസ് സുരക്ഷ Sabarimala police security ആന്ധ്ര പൊലീസ് ശബരിമല ശബരിമല പൊലീസ് സന്നിദാനത്ത് പൊലീസ് മകരവിളക്ക് കാലം മണ്ഡല മകരവിളക്ക് ശബരിമല തീര്‍ഥാടനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9584505-1027-9584505-1605708732523.jpg)
തീര്‍ഥാടക നിയന്ത്രണത്തിലും ശബരിമലയില്‍ കര്‍ശന പൊലീസ് സുരക്ഷ
ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 11 അംഗ ആന്ധ്ര പൊലീസും സുരക്ഷയൊരുക്കുന്നുണ്ട്. സ്‌പെഷ്യല്‍ ഓഫിസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്.പി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ 157 ഉം നിലയ്ക്കലില്‍ 164 പൊലീസ് ഉദ്യോഗസ്ഥരുമാണ് സേവനത്തിലുള്ളത്.