പത്തനംതിട്ട :ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് അപകടം. 5 പേർക്ക് പരിക്കേറ്റു. അടൂർ പന്നിവിഴ പാമ്പേറ്റുകുളത്തിനുസമീപം ഇന്നലെ(17-1-2023) വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം സ്വദേശികളായ വിജയചന്ദ്രൻ (70), സുനിൽ ബാബു (50),സോജ (13), പത്മകുമാർ (56), സന്തോഷ് കുമാർ (45) എന്നിവർക്കാണ് പരിക്കേറ്റത്. വിജയചന്ദ്രന്‍റയും സുനിൽ ബാബുവിന്‍റെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.