പത്തനംതിട്ട : എരുമേലി കണമല ഇറക്കത്തിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ.
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് - ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു
പത്തനംതിട്ട കണമലയിലെ സ്ഥിരം അപകട മേഖലയിലാണ് ബസ് മറിഞ്ഞത്.
പത്തനംതിട്ട കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു
ആന്ധ്രയില്‍ നിന്നുമെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ കണമല അട്ടിവളവിന് സമീപത്തെ കൊടും വളവില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം.
Last Updated : Dec 20, 2021, 1:07 PM IST