പത്തനംതിട്ട: സ്ഥിരം അപകട മേഖലയായ ളാഹ വിളക്ക് വഞ്ചിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപം ബുധനാഴ്‌ച രാവിലെയോടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ളാഹ വിളക്ക് വഞ്ചിക്ക് സമീപം വീണ്ടും അപകടം; ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു - ഇന്നത്തെ പ്രധാന വാര്‍ത്ത
നവംബര്‍ 19ന് അപകടം നടന്ന ളാഹ വിളക്ക് വഞ്ചിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. ആര്‍ക്കും പരിക്കില്ല.
![ളാഹ വിളക്ക് വഞ്ചിക്ക് സമീപം വീണ്ടും അപകടം; ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു bus accident near laha vilakkuvanji sabarimala sabarimala pilgrims bus accident latest news in pathanamthitta latest news today ളാഹ വിളക്ക് വഞ്ചിക്ക് സമീപം വീണ്ടും അപകടം ളാഹ വിളക്ക് വഞ്ചി ശബരിമല തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പെട്ടു ശബരിമല തീർഥാടകർ പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത ശബരിമല ഏറ്റവും പുതിയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17266352-959-17266352-1671597680905.jpg)
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ച് ചരിഞ്ഞ് നില്‍ക്കുകയായിരുന്നു. താഴേയ്‌ക്ക് പോകാതെ ക്രാഷ് ബാരിയറിൽ തട്ടി ബസ് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തിരുവുള്ളൂരില്‍ നിന്നുള്ള 28 പേരടങ്ങുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീർഥാടകരെ ബസിൽ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഒരു മാസം മുന്‍പ് ബസ് അപകടമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം സംഭവിച്ചത്. നവംബര്‍ 19ന് നടന്ന അപകടത്തില്‍ ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടക സംഘത്തിലെ എട്ടുവയസുകാരന്‍ മരിച്ചിരുന്നു. 18 തീര്‍ഥാടകര്‍ക്കാണ് അന്ന് പരിക്കേറ്റത്.