പത്തനംതിട്ട:ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40,000ലേക്ക് ഉയര്‍ത്തി. 5000 പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനത്തിനെത്താം. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശബരിമലയിലെ ബുക്കിങ് പരിധി ഉയര്‍ത്തി, കൂടുതല്‍ പേര്‍ക്ക് ദര്‍ശനം: Sabarimala Pilgrimage - സ്പോട്ട് ബുക്കിങ്
Sabarimala Pilgrimage: കാലാവസ്ഥ അനുകൂലമായതോടെ തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. തീര്‍ഥാടനം തുടങ്ങി എട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം 80,000 കഴിഞ്ഞു.
Sabarimala Pilgrimage: വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40,000 ലേക്ക് ഉയര്‍ത്തി ; സ്പോട്ട് ബുക്കിങ് 5000 പേര്‍ക്ക്
കാലാവസ്ഥ അനുകൂലമായതോടെ തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. തീര്‍ഥാടനം തുടങ്ങി എട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം 80,000 കഴിഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണി വരെ 16,656 ഭക്തരാണ് സന്നിധാനത്ത് എത്തിയത്. വൈകാതെ തന്നെ നീലിമല വഴിയുള്ള യാത്രയും അനുവദിക്കുമെന്നാണ് സൂചന.
ശബരിമലയിലെ നാളത്തെ (27.11.2021) ചടങ്ങുകള്‍:
- പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
- നാല് മണിക്ക് തിരുനട തുറക്കല്‍
- 4.05ന് അഭിഷേകം
- 4.30ന് ഗണപതി ഹോമം
- അഞ്ച് മണി മുതല്‍ ഏഴ് മണി വരെ നെയ്യഭിഷേകം
- 7.30 ഉഷപൂജ
- എട്ട് മണി മുതല്‍ ഉദയാസ്തമന പൂജ
- 11.30ന് 25 കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം
- 12ന് ഉച്ചപൂജ
- ഒരു മണിക്ക് നട അടയ്ക്കല്‍
- നാല് മണിക്ക് ക്ഷേത്രനട തുറക്കും
- 6.30 ദീപാരാധന
- ഏഴ് മണിക്ക് പടി പൂജ
- ഒമ്പത് മണിക്ക് അത്താഴപൂജ
- 9.50ന് ഹരിവരാസനം പാടി, പത്ത് 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും