കേരളം

kerala

ETV Bharat / state

ശബരിമല യുവതീപ്രവേശനം; നിലപാട് വ്യക്തമാക്കാതെ കടകംപള്ളി - kadakampally surendran latest news

മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ്  തന്‍റെയും എല്ലാ മന്ത്രിമാരുടെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ സംശയം നല്ലതാണെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്.

ശബരിമല യുവതീപ്രവേശനം; മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് തന്‍റെയും നിലപാടെന്ന് കടകംപള്ളി സുരേന്ദ്രന്‍

By

Published : Nov 17, 2019, 2:55 PM IST

Updated : Nov 17, 2019, 3:23 PM IST

ശബരിമല: യുവതീപ്രവേശനം സംബന്ധിച്ച സർക്കാർ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് തന്‍റെയും എല്ലാ മന്ത്രിമാരുടെയും നിലപാട്. വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ സംശയം നല്ലതാണെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്. ശബരിമല സീസണിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികള്‍ രണ്ട് ദിവസത്തിനുളളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അവലോകന യോഗം ചേര്‍ന്നു.

ശബരിമല യുവതീപ്രവേശനം; നിലപാട് വ്യക്തമാക്കാതെ കടകംപള്ളി

ആശങ്കകൾ ഒഴിഞ്ഞുള്ള ഒരു മണ്ഡല കാലമാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വരുമാനത്തിൽ ഉണ്ടായ കുറവ് ഉൾപ്പെടെ ദേവസ്വത്തിനുണ്ടായ നഷ്ടം നികത്താൻ ഭക്തർ സഹായിക്കുമെന്നാണ് വിശ്വാസമെന്നും കടകംപള്ളി പറഞ്ഞു. മാസ പൂജക്ക് സമാനമായി പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല സീസണിൽ നടത്തിയ ക്രമീകരണങ്ങൾ അവലോകനയോഗം വിശദമായി ചർച്ച ചെയ്തു. പൂർത്തിയാക്കാനുള്ള നിർമാണ പ്രവൃത്തികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ശബരിമലയിലേക്കുള്ള വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബ് സ്ഥാപിക്കും. 33,000 പേർക്ക് ദേവസ്വവും രണ്ട് സ്വകാര്യ സംഘടനകളും അന്നദാനം നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ബോർഡ് മറ്റ് നടപടികൾ സ്വീകരിക്കും. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറെ നിയമിക്കാനും തീരുമാനമായി. നിലവിൽ നിലക്കലില്‍ നിന്ന് ടിക്കറ്റ് എടുത്ത ശേഷം ബസിൽ കയറുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് മാറ്റംവരുത്തുന്നത്. അംഗപരിമിതര്‍ക്കായി പ്രത്യേക സര്‍വീസുകളും ഇത്തവണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Nov 17, 2019, 3:23 PM IST

ABOUT THE AUTHOR

...view details