കേരളം

kerala

ETV Bharat / state

ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് റോഡ് നവീകരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് മുഹമ്മദ് റിയാസ്

സുഗമമായ തീര്‍ഥാടനത്തിന് ട്രാഫിക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും പൊതുമരാമത്ത് മന്ത്രി

ശബരിമല തീര്‍ഥാടനം വാര്‍ത്ത  ശബരിമല തീര്‍ഥാടനം റോഡ് നവീകരണം വാര്‍ത്ത  മന്ത്രി മുഹമ്മദ് റിയാസ് പുതിയ വാര്‍ത്ത  ശബരിമല തീര്‍ഥാടനം പുതിയ വാര്‍ത്ത  sabarimala pilgrimage latest news  sabarimala pilgrimage road renovation news  road renovation sabarimala pilgrimage news  pwd minister mohammed riyas sabarimala news
ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് റോഡ് നവീകരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

By

Published : Jul 3, 2021, 8:04 PM IST

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശം. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൈക്കോടതി നിര്‍ദേശിച്ച റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ശബരിമലയുമായി ബന്ധപ്പെട്ട റോഡ് നവീകരണം ചര്‍ച്ചചെയ്യുന്നതിന് അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേരണം.

Also read: അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്‍

243.82 കോടി രൂപ പ്രപ്പോസല്‍ വരുന്ന ശബരിമലയിലേക്കുള്ള 189 ലീഡിങ് റോഡുകളുടെ പദ്ധതി നിര്‍ദേശം എംഎല്‍എമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിര്‍മാണം മുന്‍ഗണന ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. സുഗമമായ തീര്‍ഥാടനത്തിന് ട്രാഫിക്ക് സുരക്ഷ വളരെ പ്രധാനമാണെന്നും അതിനുവേണ്ട നടപടികള്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details